22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
October 4, 2024
September 14, 2024
July 24, 2024
June 11, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024

അഴിമതിക്ക് ഒരു വോട്ട് തരൂ: യുപി സ്ഥാനാര്‍ത്ഥി

Janayugom Webdesk
ലഖ്നൗ
March 3, 2022 7:14 pm

ഞാനൊരു അഴിമതിക്കാരനാണ്. എനിക്ക് ഒരു വോട്ട് തരൂവെന്ന് അഭ്യര്‍ത്ഥിച്ച് യുപിയിലെ സ്ഥാനാര്‍ത്ഥി. ഗൊരഖ്പുരിലെ പിപ്രൈച് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അരുണ്‍ കുമാറാണ് വിചിത്രമായ അവകാശവാദവുമായി വോട്ട് തേടുന്നത്. ഇന്നലെയാണ് പിപ്രൈച് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.

പോളിങ് സ്റ്റേഷന് പുറത്തുനിന്നവരോടും അരുണ്‍ കുമാര്‍ ഇതേ വാചകം തന്നെയാണ് ആവര്‍ത്തിച്ചത്. ഞാന്‍ അഴിമതി ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യാനായി എനിക്ക് വോട്ട് ചെയ്യൂ. നിങ്ങളുടെ കുടുംബത്തിലെ ഒരാള്‍ വീതം എനിക്ക് വോട്ട് ചെയ്താല്‍ കെട്ടിവച്ച കാശ് നഷ്ടപ്പെടില്ല.

എല്ലാത്തവണയും നിങ്ങള്‍ സത്യസദ്ധരായവര്‍ക്ക് മാത്രമല്ലേ വോട്ട് ചെയ്യുന്നത്. ഇക്കുറി എനിക്ക് അഴിമതി ചെയ്യാന്‍ വോട്ട് തരൂ. ഷൂ ആണ് ചിഹ്നമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

പിപ്രൈചിലെ വോട്ടര്‍‍മാര്‍ അരുണ്‍ കുമാറിലെ കാര്യമായി പരിഗണിച്ചിട്ടില്ലെങ്കിലും അഴിമതി നടത്തിയെന്ന് ഏറ്റുപറഞ്ഞുകൊണ്ടുള്ള തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദിത്യനാഥ് പല വികസന പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍വാഞ്ചലില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. വിദാന്‍ സഭയില്‍ മുഖമില്ലാത്ത ഈ തൊഴിലാളി വിഭാഗത്തിന്റെ പ്രതിനിധിയാകാനാണ് താന്‍ മത്സരിക്കാന്‍ തയ്യാറായതെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.

eng­lish sum­ma­ry; Give a vote to cor­rup­tion: UP candidate

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.