22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 5, 2024
October 3, 2024
July 31, 2024
July 31, 2024
March 13, 2024
March 3, 2024
October 22, 2023
October 18, 2023
October 11, 2023

പ്രവാസി മലയാളികൾക്കായി “കെഎസ്എഫ്ഇ ഡ്യുവോ”യുടെ ഗ്ലോബൽ ലോഞ്ചിങ്ങ്

Janayugom Webdesk
റിയാദ്
October 3, 2024 7:57 pm

പ്രവാസി മലയാളികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പുതിയ പദ്ധതിയായ “കെഎസ്എഫ്ഇ ഡ്യുവോ”യുടെ ഗ്ലോബൽ ലോഞ്ചിങ്ങ് 2024 ഒക്ടോബർ 4 ന് സൗദി അറേബ്യയിലെ റിയാദിൽ വെച്ച് കേരള ധനമന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ നിർവ്വഹിക്കും. കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, മാനേജിങ്ങ് ഡയറക്ടർ ഡോ.എസ് കെ സനിൽ തുടങ്ങിയവരും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും.

നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണ് പേര് സൂചിപ്പിക്കും പോലെ കെഎസ്എഫ്ഇ ഡ്യുവോ. കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി, പൂർണ്ണമായും ഓൺലൈൻ വഴി ഇടപാടുകൾ നടത്താൻ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവനകൾ നൽകുന്ന മലയാളി പ്രവാസി സമൂഹത്തിനോടുള്ള കെഎസ്എഫ്ഇയുടെ പ്രതിബദ്ധതയാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 

റിയാദിലെ ഹോട്ടൽ ഹോളിഡേ ഇൻ അൽ ക്വൈസറിൽ വെച്ചു നടക്കുന്ന പ്രവാസി മലയാളി സമ്മേളനത്തിൽ സൗദി സമയം വൈകീട്ട് 6.00 മണിയ്ക്കാണ് കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിങ്ങ് നടക്കുന്നത്. 

2024 ഒക്ടോബർ 3 മുതൽ 12 വരെ വിവിധ ജിസിസി രാജ്യങ്ങളിൽ കെഎസ്എഫ്ഇയുടെ പ്രത്യേക സംഘം പര്യടനം നടത്തുന്നതാണ്. പ്രസ്തുത സമ്മേളനങ്ങളിൽ നിന്ന് പ്രവാസി ചിട്ടിയുടേയും കെഎസ്എഫ്ഇ ഡ്യുവോ പദ്ധതിയുടേയും വിശദവിവരങ്ങൾ പ്രവാസി മലയാളികൾക്ക് ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.