
പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിക്കുന്ന രാജ്യമാണെന്നും അൽ ഖായിദ തലവൻ ഒസാമ ബിൻ ലാദന് അഭയം നൽകിയെന്നും യു എൻ പൊതുസഭയിൽ ഇന്ത്യ. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പേറ്റൽ ഗലോട്ട് ആണ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാക്കിസ്ഥാന്റെ വിദേശനയത്തിന്റെ കാതലായ ഭാഗമാണു ഭീകരപ്രവർത്തനമെന്നും അവർ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ ‘ദി റെസിസ്റ്റന്റ് ഫ്രണ്ട്’ എന്ന ഭീകര സംഘടനയെ സംരക്ഷിച്ചതും പാകിസ്ഥാനാണ്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ ദീര്‍ഘകാല പാരമ്പര്യമുള്ള രാജ്യമാണ് പാകിസ്ഥാൻ. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ബഹാവൽപുർ, മുരീദ്കെ തുടങ്ങിയ ഭീകരതാവളങ്ങളിൽ ഇന്ത്യൻ സൈന്യം വധിച്ച നിരവധി തീവ്രവാദികളെ ആയിരുന്നു. മുതിർന്ന പാക്ക് സൈനിക, സിവിൽ ഉദ്യോഗസ്ഥർ കുപ്രസിദ്ധരായ അത്തരം ഭീകരരെ പരസ്യമായി മഹത്വവൽക്കരിക്കുകയും ആദരിക്കുകയും ആണ് ചെയ്‌തത്. പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ തകർന്ന റൺവേകളും കത്തിനശിച്ച ഹാങ്ങറുകളും വിജയമായി തോന്നുന്നുണ്ടെങ്കിൽ, പാക്കിസ്ഥാന് അത് ആസ്വദിക്കാമെന്നും പേറ്റൽ ഗലോട്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.