25 January 2026, Sunday

യാത്രക്കാർക്ക് പണം തിരികെ നൽകാൻ അനുമതി തേടി ഗോ ഫസ്റ്റ്

Janayugom Webdesk
ന്യൂഡൽഹി
July 31, 2023 12:44 pm

സർവിസ് നിർത്തിയ ​വിമാനക്കമ്പനി ഗോ ഫസ്റ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കുള്ള പണം തിരികെ നൽകാൻ അനുമതി തേടി ദേശീയ കമ്പനി നിയമ ​ട്രൈബ്യൂണലിനെ (എൻ.സി.എൽ.ടി) സമീപിച്ചു. 2023 മേയ് മൂന്നിനാണ് ഗോ എയർ സർവിസ് നിർത്തിയത്. അന്നുമുതൽ ബുക്ക് ചെയ്തവർക്കുള്ള പണം തിരിച്ചുനൽകാൻ അനുമതിതേടിയാണ് ഡൽഹി ബെഞ്ചിൽ അപേക്ഷ നൽകിയത്. മഹേന്ദ്ര ഖണ്ഡേൽവാൾ, രാഹുൽ പി. ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഗോ ഫസ്റ്റ് പ്രവർത്തനം നിർത്തിയത്. തകരാറിലായ എൻജിനുകൾക്കു പകരം പുതിയവ ലഭ്യമാക്കാൻ സാധിക്കാതായതോടെയാണ് വിമാനങ്ങൾ സർവിസ് നടത്താനാവാത്ത സ്ഥിതിയിലേക്ക് എത്തിയത്.

Eng­lish sum­ma­ry; Go First seeks per­mis­sion to refund passengers
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.