
ഹരിപ്പാട് നഗരസഭ പരിധിയിൽ രൂക്ഷമായ തെരുവുനായ ശല്യം. തെരുവ് നായ്ക്കളുടെ കടിയേറ്റ് ആടുകൾചത്തു. 12ാം വാർഡിലാണ് തെരുവുനായ ആക്രമണത്തിൽ വീട്ടമ്മയുടെ മൂന്ന് ആടുകൾ കടിയേറ്റു ചത്തത്. വെട്ടുവേനി വഞ്ചി പറമ്പിൽ മനൂപ് കുമാറിന്റെ ഭാര്യ ജലജയുടെ ആടുകളെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ച് കൊന്നത്. മുൻപും സമാനമായി പന്ത്രണ്ടോളം ആടുകളെ തെരുവുനായ കൂട്ടം കൊന്നിരുന്നു. മനൂപിന്റെ സഹോദരിയെ യാത്ര അയക്കാൻ റയിൽവേ സ്റ്റേഷനിൽ പോയിരുന്ന സമയത്താണ് വീടിന് സമീപത്തെ വയലിൽ കെട്ടിയിരുന്ന ആടുകളെ തെരുവ് നായക്കൂട്ടം ആക്രമിച്ചത്. മനൂപിന്റെ ജ്യേഷ്ഠന്റെ ഭാര്യ മീരയേയും ഇന്നലെ രാവിലെ തെരുവ് നായ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ മീര ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. രൂക്ഷമായ തെരുവുനായ ശല്യം അവസാനിപ്പിക്കാൻ നഗരസഭ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.