ചൊവ്വാഴ്ച നറുക്കെടുത്ത കേരള ഭാഗ്യക്കുറി ലോട്ടറി ടിക്കറ്റ് സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ തിരുനല്ലൂർ സ്വദേശിക്ക്. തിരുനല്ലൂർ കോപ്പറമ്പിൽ ടി.എം രാജേഷിനാണ് ഇത്തവണ ഭാഗ്യം കടാക്ഷിച്ചത്. തിരുനല്ലൂർ നികർത്തിൽ ഏജൻസിയിൽ നിന്നും തിങ്കളാഴ്ച രാവിലെയാണ് 5 ടിക്കറ്റുകൾ വാങ്ങിയത്. പതിവായി ടിക്കറ്റ് എടുക്കുന്ന രീതിയാണ് രാജേഷിന്. ഇതിന് മുമ്പ് 5000, 2000, 100മൊക്കെ അടിക്കുമായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ഏജൻസിയിൽ നിന്നും രാജേഷിനെ ഒന്നാം സമ്മാനം അടിച്ചതായി വിളിച്ച് പറയുകയായിരുന്നു.
എന്നാൽ അത് വിശ്വാസം വന്നില്ല. ഭാര്യ ടി.കെ സജിനിയോട് 5000 രൂപ അടിച്ചുട്ടുണ്ടെന്നും അത് വാങ്ങാനയി പോകുന്നുവെന്ന് പറഞ്ഞാണ് ഏജൻസിയിൽ എത്തിയത്. അവിടെ എത്തിയതോടെയാണ് തനിയ്ക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് അറിയുന്നത്. അടിച്ചടിക്കറ്റ് ഇന്ന് രാവിലെ തിരുനല്ലൂർ സഹകരണ ബാങ്കിൽ എത്തി പ്രസിഡൻ്റ് ഡി.വി വിമൽ ദേവിനെ ഏൽപിച്ചു. തകരഷീറ്റ് കൊണ്ട് നിർമ്മിച്ച ചെറിയ വീട്ടിലാണ് രാജേഷും, ഭാര്യ സജിനിയും 10-ാം ക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജയും താമസിക്കുന്നത്. കിട്ടുന്ന പൈസ വീടുവയ്ക്കാനും മകളുടെ വിദ്യാഭ്യാസത്തിനും കൂടാതെ വീടില്ലാതെ കഴിയുന്ന സഹോദരന് ചെറിയൊരുവീട് നിർമ്മിച്ച് നൽകണമെന്നാണ് ആഗ്രഹമെന്നാണെന്നും രാജേഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.