
സ്വര്‍ണ്ണ പാളി വിവാദത്തിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടില്‍ അടിമുടി ദുരൂഹതയെന്ന് കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ദേവസ്വം വിജിലൻസിന്റെ അന്വേഷണം ബെംഗളൂരുവിലേക്ക് നടത്തും. ബെംഗളൂരുവില്‍ പണപ്പിരിവ് നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തിയെന്ന് കണ്ടെത്തി.
അതേസമയം, സ്വര്‍ണ്ണ പാളി വിവാദത്തിന് പിന്നാലെ സമഗ്ര അന്വേഷണം കോടതിയില്‍ ആവശ്യപ്പെടുമെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ സ്വണ്ണം ഇടപാടുമായുള്ള രജിസ്റ്റര്‍ കൃത്യമാണെന്നും എന്നാല്‍ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വിഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.ഉണ്ണികൃഷ്ണൻപോറ്റി ആരാണെന്ന് പോലും ദേവസ്വം ബോർഡിന് ധാരണയില്ലെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തെ എതിർത്തവരാണ് ഈ ആസൂത്രണത്തിന് പിന്നിലുള്ളത്.ആരോപണം ഉന്നയിച്ച ഉണ്ണികൃഷ്ണൻ പോറ്റി ഇപ്പോൾ പ്രതിക്കൂട്ടിലാണെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.