
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്. 9230 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 400 രൂപയുടെ വർധനവുണ്ടായത്. 73,840 രൂപയായാണ് വില വർധിച്ചത്. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ വിലയിൽ കാര്യമായ മാറ്റമുണ്ടാവില്ല.
സ്പോട്ട് ഗോൾഡിന്റെ വില 0.1 ശതമാനം ഇടിഞ്ഞു. ഔൺസിന് 3,341.93 ശതമാനമായാണ് വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 3,384.40 ഡോളറായാണ് വില കുറഞ്ഞത്.
വെള്ളിയാഴ്ച ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ജാക്സൺ ഹോൾ സിമ്പോസിയത്തിൽ പ്രസംഗിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ജെറോം പവലിന്റെ പ്രസംഗം സ്വർണവിലയെ സ്വാധീനിക്കുന്നതിന് ഇടയാക്കും. നിക്ഷേപകർ ഈ പ്രസംഗത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.