
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് ഇന്ന് വില 64,000 കടന്നു. ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. നിലവിൽ 64,480 രൂപയാണ് സ്വര്‍ണവില. ഇന്നലെ 63,840 രൂപയായിരുന്നു പവന്റെ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 80 രൂപ കൂടി 8,060 രൂപയായി. ഇതാദ്യമായാണ് ഗ്രാമിന്റെ വില 8,000 കടക്കുന്നത്. 24 കാരറ്റ് സ്വർണത്തിന് 70,344 രൂപയും 18 കാരറ്റിന് 52,760 രൂപയുമാണ് വില.
ജനുവരി 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്. 20 ദിവസം കൊണ്ട് സ്വർണത്തിന് 4,000ലധികം രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ നയങ്ങളുമെല്ലാം സ്വർണവിലയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ 70,000ത്തോളം രൂപയായി. വെള്ളിക്ക് ഗ്രാമിന് ഒരു രൂപയാണ് വർധിച്ചത്. ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വിലയെത്തി നില്‍ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.