3 March 2026, Tuesday

Related news

March 3, 2026
March 2, 2026
March 1, 2026
February 28, 2026
February 16, 2026
February 5, 2026
February 3, 2026
February 2, 2026
January 31, 2026
January 29, 2026

ക്രിസ്മസിനും കുതിച്ച് സ്വർണവില; പവന് ഇന്ന് 1,02,120 രൂപ

Janayugom Webdesk
തിരുവനന്തപുരം
December 25, 2025 12:39 pm

സംസ്ഥാനത്ത് സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. ക്രിസ്മസ് ദിനമായ ഇന്ന് പവന് 240 രൂപ വർധിച്ച് 1,02,120 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 12,765 രൂപയായി ഉയർന്നു. 1,01,880 രൂപയായിരുന്നു പവന് വില വർധിച്ചത്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ആഗോള വിപണിയിൽ ഔൺസിന് 4,479.53 ഡോളറാണ് വില. 0.04 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണത്തിനുണ്ടായത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് ഗ്രാമിന് 25 രൂപയുടെയും 14 കാരറ്റിന് 20 രൂപയുടെയും വർധനവുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.