സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ വെസ്റ്റ് ഹില്‍ വിക്രം മൈതാനത്ത് ക്രമീകരിച്ച മാധ്യമങ്ങളുടെ സ്റ്റാളുകളില്‍ സ്വര്‍ണസമ്മാനവുമായി ജനയുഗം സ്റ്റാള്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു. ജനയുഗം-മലബാര്‍ ഗോള്‍ഡ് സ്വര്‍ണസമ്മാനപദ്ധതിയില്‍ കലോത്സവം നടക്കുന്ന അഞ്ച് ദിവസവും അഞ്ച് സ്വര്‍ണനാണയങ്ങളാണ് സമ്മാനിക്കുന്നത്.
ആദ്യദിനം മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സോണല്‍ ഹെഡ് ജാവേദ് മിയാന്‍ നറുക്കെടുപ്പ് നടത്തി. രണ്ടാം ദിനമായ ഇന്നലെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജനയുഗം ഡയറക്ടറുമായ ടി വി ബാലന്‍ നറുക്കെടുത്ത് സ്വര്‍ണവിജയിയെ തെരഞ്ഞെടുത്തു. ദിവസവും രണ്ടായിരം കൂപ്പണുകളാണ് കലോത്സവവേദിയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ നിന്ന് സ്വര്‍ണസമ്മാന വിജയിയെയും പ്രോത്സാഹന സമ്മാന ജേതാവിനെയും നറുക്കെടുക്കും. ക്യൂട്ടി ദ ബ്യൂട്ടി സോപ്പാണ് പ്രോത്സാഹന സമ്മാനം നല്‍കുന്നത്. ജനയുഗം സ്റ്റാളില്‍ കലണ്ടറും പുനര്‍ജനി ആരോഗ്യത്രൈമാസികയും വില്പനയ്ക്കുണ്ട്. മറ്റ് ജനയുഗം പ്രസിദ്ധീകരണങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് കലോത്സവത്തിന്റെ ഉദ്ഘാടനദിവസം ജനയുഗം സ്റ്റാള്‍ തുറന്നത്.
English Summary:Gold prize at Janayugom Stall
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.