19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

June 20, 2023
June 2, 2023
March 9, 2023
October 30, 2022
August 21, 2022
July 6, 2022
June 29, 2022
April 24, 2022
April 13, 2022
February 16, 2022

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്: അമ്മയും പതിനൊന്നുകാരി മകളും പിടികൂടി

Janayugom Webdesk
കണ്ണൂർ
January 20, 2022 2:37 pm

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ജസീലയിൽ നിന്നും 11 വയസുകാരിയായ മകളിൽ നിന്നുമാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.

ഇന്നലെ രാത്രി ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ചെക്കിംഗ് പരിശോധനയിൽ അമ്മയെയും മകളെയും കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പാന്റിനുള്ളിൽ പെയിന്റ് അടിച്ചത് പോലെയാക്കി അതിനു മുകളിൽ തുണി തുന്നി ചേർത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

പേസ്റ്റ് രൂപത്തിലുളള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. 528 ഗ്രാം സ്വർണമാണ് ഇരുവരിൽ നിന്നുമായി പിടിച്ചെടുത്തത്. പിടികൂടിയ സ്വർണത്തിന് 26 ലക്ഷം രൂപ വരും.

Eng­lish Sum­ma­ry: Gold smug­gling through air­port: Moth­er, 11-year-old daugh­ter caught

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.