28 March 2024, Thursday

Related news

June 23, 2023
June 20, 2023
June 2, 2023
May 2, 2023
April 20, 2023
March 15, 2023
March 10, 2023
March 10, 2023
March 9, 2023
March 9, 2023

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാക്കും കേട്ട് തുള്ളുന്ന യുഡിഎഫ്- ബിജെപി കൂട്ടുകെട്ടിനെ ജനങ്ങള്‍ തിരിച്ചറിയും: തോമസ് ഐസക്

Janayugom Webdesk
June 29, 2022 9:48 am

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാക്കും കേട്ട് തുള്ളുന്ന യുഡിഎഫിനെയും, ബിജെപിയെയും ജനങ്ങള്‍ തിരിച്ചറിയുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്. ജനകീയ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള അക്രമണ സമരം തുടര്‍ന്നാല്‍ കോണ്‍ഗ്രസും ബിജെപിയെപ്പോലെ തകര്‍ന്നടിയുമെന്നും ഐസക് പറഞ്ഞു.ഇന്ത്യയില്‍ കേരളമാണ് എല്ലാ രംഗങ്ങളിലും മാതൃക.

ഇടതുപക്ഷം കിഫ്ബിയിലൂടെ 7,000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചത്. അതിന്റെ ഫലമായി റോഡുകളും പാലങ്ങളും, സ്‌കൂള്‍-ആശുപത്രി കെട്ടിടങ്ങളും, വിവിധ പദ്ധതികളും നാട്ടില്‍ നടപ്പായി. ഗുജറാത്തില്‍ ഒരാളുടെ ശരാശരി ദിവസകൂലി 270 രൂപയാണെങ്കില്‍ കേരളത്തിലത് 800 രൂപയാണ്. മലയാളികളെ അഭിമാനബോധമുള്ളവരാക്കി മാറ്റിയത് ഇടതുപക്ഷമാണെന്നും ഐസക് വ്യക്തമാക്കി.എല്ലാവര്‍ക്കും ഭൂമിയും, വീടും, വെളിച്ചവും, വെള്ളവും ലഭ്യമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത് ഇടതുപക്ഷമാണ്. യു.ഡി.എഫിന് സ്വപ്നം പോലും കാണാന്‍ കഴിയാത്തവയാണിതൊക്കെ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ വികസന മുന്നേറ്റമാണ് കൂടുതല്‍ സീറ്റും, വോട്ടും നേടി രണ്ടാമതും ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചത്. അതോടെ യുഡിഎഫ് വെപ്രാളത്തിലായി. അതാണ് അക്രമസമരത്തിന് യുഡിഎഫിനെ പ്രേരിപ്പിച്ചത്.

2016ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ ഗ്രാഫ് താഴോട്ടാണ്. അതാണ് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നോക്കുന്ന വര്‍ഗീയവാദികള്‍ക്ക് കേരളം നല്‍കുന്ന താക്കീത്. ബിജെപി ഇടതുപക്ഷ ഭരണത്തെ ഇല്ലാതാക്കാന്‍ നോക്കുന്നത് ഈ രാഷ്ട്രീയ വിരോധം കൊണ്ടാണ്.ജനകീയ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള അക്രമണ സമരം തുടര്‍ന്നാല്‍ കോണ്‍ഗ്രസും ബിജെപിയെപ്പോലെ തകര്‍ന്നടിയും. വിമാനത്തില്‍ കയറി മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ പോലും മെനക്കെടുന്നവര്‍ എന്തും ചെയ്യും. അവരെ പ്രതിരോധിക്കാന്‍ ജനശക്തിക്കേ കഴിയുമെന്നും ഐസക് പറഞ്ഞു.

Eng­lish Sum­ma­ry: Peo­ple will rec­og­nize UDF-BJP alliance: Thomas Isaac

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.