22 January 2026, Thursday

Related news

October 5, 2025
June 16, 2025
March 19, 2025
December 17, 2024
December 2, 2024
September 30, 2024
December 11, 2023
September 21, 2023
April 29, 2023
April 5, 2023

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Janayugom Webdesk
കൊച്ചി
April 5, 2023 3:45 pm

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വർണം പിടികൂടി.കസ്റ്റംസും ഡിആർഐയുമാണ് രണ്ട് യാത്രക്കാരിൽ നിന്നായി ഈ സ്വർണ്ണം പിടികൂടിയത്.മലപ്പുറം സ്വദേശികളായ മുഹമ്മദ് അഷ്റഫ്,മുഹമ്മദ് നസീഫ് എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.അഷ്റഫിൽ നിന്നും 1812.11 ഗ്രാം സ്വർണവും,നസീഫിൽ നിന്നും 1817.93 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്.

ദുബായിൽ നിന്നെത്തിയ എഐ 934 നമ്പർ വിമാനത്തിലെ യാത്രക്കാരനായി എത്തിയ അഷ്റഫിനെ ഡിആർഐ ഉദ്യോഗസ്ഥരും, കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും സ്വർണ്ണം പിടികൂടിയത്. 1157.32 ഗ്രാം സ്വർണ്ണം നാല് ഗുളിക രൂപത്തിലും,654.79 ഗ്രാം സ്വർണം അടിവസ്ത്രത്തിലുമായി ഒളിച്ച് കടത്താൻ ശ്രമിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്.ദുബായിൽ നിന്നും എത്തിയ എഫ്ഇസെഡ് 453 ആം നമ്പർ വിമാനത്തിൽ എത്തിയ നഫീസിൽ നിന്നും ഗ്രീൻ ചാനൽ വഴി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്.ഇയാളും നാല് സ്വർണ്ണ ഗുളികകളാക്കി അടിസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കെയാണ് പരിശോധനയിൽ പിടിയിലായത്.ഇതുൾപ്പടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നെടുമ്പാശേരിയിൽ പിടികൂടിയത് രണ്ടര കോടി രൂപയുടെ സ്വർണമാണ്.

Eng­lish Summary;Gold worth Rs 1.6 crore seized at Nedum­bassery airport

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.