19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

June 20, 2023
June 2, 2023
March 9, 2023
October 30, 2022
August 21, 2022
July 6, 2022
June 29, 2022
April 24, 2022
April 13, 2022
February 16, 2022

ക്യാപ്സൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 65 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

Janayugom Webdesk
നെടുമ്പാശ്ശേരി
February 16, 2022 1:02 pm

കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി ഇന്ന് പുലർച്ചയ്ക്ക് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി .വിദേശത്ത് നിന്നും എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 65 ലക്ഷം വിലവരുന്ന 1320 ഗ്രാം സ്വർണ്ണമാണ് അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത് . ഷാർജയിൽ നിന്നും എത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്നും 750 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗം പിടികൂടിയത് .സ്വർണ്ണ മിശ്രിതമാക്കി മൂന്ന് ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം അനധികൃതമായി കടത്തുവാൻ ശ്രമിച്ചത് . ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ കുടുംബസമേതം എത്തിയ ചെറുതുരുത്തി സ്വദേശിയായ യാത്രക്കാരനിന്ന് 570 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടിയത് .സ്വർണ്ണമാലകൾ ധരിച്ച് വസ്ത്രം കൊണ്ട് ഒളിപ്പിച്ചാണ് സ്വർണ്ണം അനധികൃതമായി കടത്തുവാൻ ശ്രമിച്ചത് .ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരുന്നു.

 

Eng­lish Sum­ma­ry: Gold worth Rs 65 lakh seized in Nedumbassery

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.