23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 10, 2024
October 13, 2024
September 23, 2024
September 8, 2024
August 24, 2024
August 23, 2024
August 21, 2024
March 26, 2024
March 26, 2024
March 17, 2024

ഗോള്‍ഡന്‍ ബാബയെ കാണാനില്ല; പരാതിയുമായി ബന്ധുക്കള്‍

Janayugom Webdesk
കാന്‍പൂര്‍
March 16, 2022 5:37 pm

പതിവായി രണ്ടും കിലോ ഭാരം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അണിയുന്ന ഗോള്‍ഡന്‍ ബാബ മനോജ് സെന്‍ഗാറിനെ കാണാതായതായി പരാതി. വീട്ടുകാരാണ് പരാതിയുമായി പൊലീസിന് അടുത്തെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ ഇഷ്ടമുള്ളതുകൊണ്ടാണ് സെന്‍ഗാറിന് ഗോള്‍ഡന്‍ ബാബയെന്ന പേര് വീണത്. കോവിഡ് സമയത്ത് അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാസ്കാണ് സെന്‍ഗാര്‍ ധരിച്ചത്. ഇത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കോടതിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങള്‍ ധരിച്ചെത്തിയതോടെയാണ് സെന്‍ഗാര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കാന്‍പൂരിലെ ബപ്പി ലഹിരിയെന്നും സെന്‍ഗാറിന് ഒരു പേരുണ്ട്. 

ചൊവ്വാഴ്ച രാവിലെ വീട്ടില്‍നിന്നു പോയ സെന്‍ഗാര്‍ തിരിച്ചുവന്നിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്നും പൊലീസിന്റെ പറഞ്ഞു. പുറത്തുപോവുമ്പോള്‍ ബാബ ആഭരണങ്ങള്‍ ഒന്നും അണിഞ്ഞിരുന്നില്ലെന്നും അതിനാല്‍ മോഷണമോ കവര്‍ച്ചയോ പോലുള്ള ഒന്നും സംശയിക്കേണ്ടതില്ലെന്നും പൊലീസ് പറയുന്നു. 

Eng­lish Summary:Golden Baba is miss­ing; Rel­a­tives with complaint
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.