22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 13, 2024
August 26, 2024
July 10, 2024
May 29, 2024
May 25, 2024
May 13, 2024
May 8, 2024
May 7, 2024
April 30, 2024
April 26, 2024

ത്രിപുരയില്‍ മികച്ച പോളിങ്

കുറവ് ബിഹാറില്‍
Janayugom Webdesk
ന്യൂഡല്‍ഹി
April 19, 2024 10:40 pm

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് പൂർത്തിയായി. 60 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്കുകള്‍. ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് ത്രിപുരയിലാണ്. 79.94 ശതമാനം. പശ്ചിമബംഗാളില്‍ 77.57 ശതമാനം പോളിങ് രേഖപ്പെടുത്തി. മൂന്നാമതെത്തിയ പുതുച്ചേരിയില്‍ 72.84 ശതമാനം പേര്‍ വോട്ട് ചെയ്തു. ഏറ്റവും കുറവ് പോളിങ് ബിഹാറിലാണ്, 46.32 ശതമാനം. 

ആന്‍ഡമാന്‍ നിക്കോബാര്‍ 56.87, അരുണാചല്‍ പ്രദേശ് ‑69, അസം ‑70.77, ഛത്തീസ്ഗഢ്-63.41, ജമ്മു കശ്മീര്‍-65.08, ലക്ഷദ്വീപ് — 59.02, മധ്യപ്രദേശ്-63.25, മഹാരാഷ്ട്ര — 54.85, മണിപ്പൂര്‍ — 68.58, മേഘാലയ-70.87, മിസോറാം-54.18, നാഗാലാന്‍ഡ്-56.77, രാജസ്ഥാന്‍ — 51.16, സിക്കിം- 70, തമിഴ്‌നാട്-62.20, ഉത്തര്‍പ്രദേശ് — 57.66, ഉത്തരാഖണ്ഡ് — 53.65 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം. 

16 മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ പോളിങ് ശതമാനം 80 കടന്നു. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് മത്സരിക്കുന്ന ചിന്ദ്വാരയിലും പോളിങ് 80 ശതമാനത്തിന് മുകളിലാണ്. അസമിലെ കാസിരംഗ മണ്ഡലത്തിലും അരുണാചല്‍ പ്രദേശിലെ അരുണാചല്‍ ഈസ്റ്റ് മണ്ഡലത്തിലും പോളിങ് ശതമാനം 80 പിന്നിട്ടു. മേഘാലയയിലെ ടുറ മണ്ഡലത്തിലും നാഗാലാന്‍ഡിലെ ഏക സീറ്റിലും പോളിങ് 80 ശതമാനത്തിന് മുകളിലെത്തി. 

Eng­lish Summary:Good polling in Tripura
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.