ഗൂഗിള്‍ അക്കൗണ്ടില്‍ പാസ് വേഡില്ലാതെ തന്നെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന പാസ് കീ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളിലും ഗൂഗിള്‍ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യുന്നതിനായി ഈ പാസ് കീ സേവനം ഉപയോഗിക്കാം
ഫിഡോ (FIDO) സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം 2022‑ല്‍ ഗൂഗിള്‍ പാസ് കീ സൗകര്യം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാസ് വേഡുകള്‍ ഇല്ലാതെ ആപ്പുകളിലും വെബ്സൈറ്റുകളിലും ലോഗിന്‍ ചെയ്യുന്നതിനുള്ള പുതിയ സൗകര്യമാണ് പാസ് കീ.
പാസ് വേഡുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ തുടങ്ങിയ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഈ സൗകര്യവും എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ആപ്പിള്‍ പീസ് കീ സൗകര്യം ഐഒഎസ് 16 ല്‍ അവതരിപ്പിച്ചിരുന്നു.
http://g.co/passkey എന്ന ലിങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്താല്‍ നിങ്ങളുടെ പാസ് കീ സേവനം ഉപയോഗപ്പെടുത്താം.
english summary: Google introduced pass key system
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.