ഗൂഗിള്‍ സ്റ്റോറേജിലെ ഡാറ്റകള്‍ നിറഞ്ഞെന്ന നോട്ടിഫിക്കേഷന്‍വരാന്‍ ഇനി വൈകും. ഗൂഗിളിന്റെ വ്യക്തിഗത വര്‍ക്ക്‌സ്‌പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജിബിയില്‍നിന്ന് ഒരു ടെറാബൈറ്റ് (1000 ജിബി) ആയി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ജിമെയില്‍, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്‌സ്, ഗൂഗിള്‍ കലണ്ടര്‍, മീറ്റ്, ചാറ്റ്‌സ്, ഓഫീസ് സ്യൂട്ട് എന്നിവയടങ്ങിയ പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ്.
സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിക്കുന്നതോടെ ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ സ്ഥലമില്ലാത്ത പ്രശ്‌നമുണ്ടാകില്ല. മാല്‍വേര്‍, സ്പാം, റാന്‍സംവേര്‍ ആക്രമണങ്ങളില്‍ നിന്നുള്ള സുരക്ഷ, പലവ്യക്തികള്‍ക്ക് ഒരേസമയം സന്ദേശം അയക്കാന്‍ കഴിയുന്ന മെയില്‍മെര്‍ജ് സംവിധാനം എന്നിവയും പുതുതായി ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
English summary; google Storage gets 1000GB instead of 15GB
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.