7 December 2025, Sunday

Related news

December 6, 2025
December 4, 2025
December 2, 2025
November 16, 2025
October 31, 2025
October 28, 2025
October 25, 2025
October 20, 2025
October 17, 2025
October 14, 2025

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയില്‍ പോലീസുകാരന്റെ നഗ്നദൃശ്യങ്ങള്‍ പതിഞ്ഞു; ഗൂഗിളിന് പത്ത് ലക്ഷം രൂപ പിഴ

Janayugom Webdesk
അർജന്റീന
July 29, 2025 8:28 am

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയില്‍ പോലീസുകാരന്റെ നഗ്നദൃശ്യങ്ങള്‍ പതിഞ്ഞു. ഗൂഗിൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് കോടതി. അര്‍ജന്റീനയിലാണ് സംഭവം. 2017ൽ അർജന്റീനയിലെ ഒരു ചെറുപട്ടണത്തിൽ തന്റെ വീട്ടുമുറ്റത്ത് നഗ്നനായി നടന്ന പോലീസുകാരന്റെ ദൃശ്യങ്ങളാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ക്യാമറയിൽ പതിഞ്ഞത്. ഈ ദൃശ്യങ്ങൾ പിന്നീട് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇദ്ദേഹം ഗൂഗിളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 6.6 അടി ഉയരമുള്ള മതിലിന് പിന്നിലായിരുന്നിട്ടും തന്റെ നഗ്നത ക്യാമറയിൽ പതിഞ്ഞുവെന്ന് പോലീസുകാരൻ ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ജോലിസ്ഥലത്തും അയൽക്കാർക്കിടയിലും താൻ പരിഹാസ്യനായെന്നും പോലീസുകാരൻ വ്യക്തമാക്കി. 

എന്നാൽ, സംഭവത്തിൽ മതിലിന് വേണ്ടത്ര ഉയരമില്ലെന്നാണ് ഗൂഗിളിന്റെ വാദം. എങ്കിലും, ക്യാമറയിലെ ദൃശ്യങ്ങൾ കാരണം പരാതിക്കാരന് അപമാനമുണ്ടായെന്നും അദ്ദേഹത്തിന്റെ മാനത്തെ ഇത് ബാധിച്ചുവെന്നും അപ്പീൽ കോടതിയിലെ ജഡ്ജിമാർ നിഗമനത്തിലെത്തി. വ്യക്തിയുടെ ദൃശ്യങ്ങൾ പൊതുസ്ഥലത്തുനിന്ന് പകർത്തിയതല്ലെന്നും, മറിച്ച് അദ്ദേഹത്തിന്റെ വീടിന്റെ പരിധിക്കുള്ളിൽ നിന്നും വ്യക്തിയേക്കാൾ ഉയരമുള്ള മതിലിന് പിന്നിൽ നിന്നും പകർത്തിയിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തിയ കോടതി, ഗൂഗിൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.