24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024

ഗൂഗിളിന് വീണ്ടും പിഴയിട്ട് ഇന്ത്യ: 936.44 കോടി അടയ്ക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
October 25, 2022 7:48 pm

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ഗൂഗിളിന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ പിഴ. വിപണയിലെ ആധിപത്യം ദുരൂപയോഗം ചെയ്തതിന് 936.44 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നാല് ദിവസം മുന്‍പ് പിഴയിട്ട 1337.76 കോടിയും ചേര്‍ത്ത് ആകെ 2274 കോടി രൂപയാണ് ഗൂഗിള്‍ അടയ്ക്കേണ്ടി വരിക.

ഗൂഗിളിന്റെ മൊബെെല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി. ഗൂഗിള്‍ വിപണി മര്യാദ ലംഘിച്ചതായി കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഹാൻഡ്സെറ്റ് നിർമാതാക്കളുമായുള്ള ആൻഡ്രോയ്ഡ് ലൈസൻസിങ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും ആനുപാതികമല്ലാത്ത പ്രാമുഖ്യം നൽകൽ തുടങ്ങിയവയാണ് പിഴയ്ക്ക് കാരണമായത്.

ഗൂഗിളിന്റെ പല ആപ്പുകളും ഫോൺ വാങ്ങുമ്പോൾ തന്നെ ഇൻസ്റ്റാൾഡ് ആണ്. ഇതെല്ലാം വിപണിയിലെ ആധിപത്യത്തിന്റെ ദുരുപയോഗമെന്നാണ് കണ്ടെത്തല്‍. ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴയിട്ടിരുന്നു. സ്മാർട്ട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിന്റെ പേരിലായിരുന്നു നടപടി.

Eng­lish Sum­ma­ry: Google was fined ₹ 936 crore
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.