24 December 2024, Tuesday
KSFE Galaxy Chits Banner 2

നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Janayugom Webdesk
തൃശൂര്‍
March 10, 2022 10:05 pm

നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി മുളങ്കുന്നത്ത് കാവില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചശേഷം കളിക്കുന്നതിനിടെ മേശപ്പുറത്തിരുന്നിരുന്ന നെല്ലിക്കയെടുത്തു കഴിക്കുകയായിരുന്നുവെന്ന് കരുതുന്നു. മുളങ്കുന്നത്തുകാവ് കോഞ്ചിറ കല്ലാറ്റ് റോഡില്‍ കളരിക്കല്‍ കിരണ്‍-മഞ്ജു ദമ്പതികളുടെ ഏക മകന്‍ നമസ് (ഒരു വയസും രണ്ടു മാസവും) ആണ് മരിച്ചത്. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തൊണ്ടയില്‍ നെല്ലിക്ക കുടുങ്ങിയതു മനസിലായത്.

Eng­lish sum­ma­ry; Goose­ber­ry got stuck in throat and child died

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.