22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

January 18, 2024
November 9, 2023
September 16, 2023
January 30, 2023
January 27, 2023
January 16, 2023
December 22, 2022
December 21, 2022
December 1, 2022
September 30, 2022

ഗോരക്‌നാഥ് ക്ഷേത്രം ആക്രമണക്കേസ്: പ്രതിക്ക് ഐഎസ് ഭീകരരുമായി ബന്ധം; വധശിക്ഷ വിധിച്ച് കോടതി

Janayugom Webdesk
ലഖ്നൗ
January 30, 2023 9:13 pm

ഉത്തര്‍പ്രദേശിലെ ഗോരക്‌നാഥ് ക്ഷേത്രം ആക്രമണക്കേസിലെ പ്രതിക്ക് വധശിക്ഷ. അഹമ്മദ് മുര്‍താസ അബ്ബാസിക്കാണ് മരണശിക്ഷ വിധിച്ചത്. പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. 

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. പ്രതി അഹമ്മദ് മുര്‍താസക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 

പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി കെമിക്കല്‍ എഞ്ചിനീയറാണ്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് യുപിയിലെ ഗോരക്‌നാഥ് ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ ക്ഷേത്ര സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

Eng­lish Sum­ma­ry: Gorakhnath tem­ple attack case: Accused has links with IS ter­ror­ists; Court sen­tenced to death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.