22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 7, 2024
November 18, 2024
September 28, 2024
September 22, 2024
September 22, 2024
April 2, 2024
January 10, 2023
January 4, 2023
November 7, 2022

ഗോതബായ രജപക്സെ ലങ്കയില്‍ മടങ്ങിയെത്തി

Janayugom Webdesk
കൊളംബൊ
September 3, 2022 9:51 am

നാടുവിട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ മടങ്ങിയെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയപ്രക്ഷോഭത്തില്‍ പദവി രാജിവച്ച ഗോതബായ ജൂലൈയിലാണ് രാജ്യംവിട്ടത്. താല്‍ക്കാലിക വിസയില്‍ തായ്‌ലന്‍ഡില്‍ താമസിച്ചിരുന്ന രജപക്സെ സിംഗപ്പുര്‍ വഴി ലങ്കയിലെത്തുകയായിരുന്നു. ചില മന്ത്രിമാര്‍ വിമാനത്താവളത്തിലെത്തി രജപക്സെയുമായി കൂടിക്കാഴ്ച നടത്തി. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലങ്കയില്‍ നടന്നത്. തുടര്‍ന്ന് ഏപ്രിലോടെയാണ് പ്രക്ഷോഭം തുടങ്ങുകയായിരുന്നു.

Eng­lish Summary:Gotabaya Rajapakse returned to Lanka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.