27 January 2026, Tuesday

Related news

January 26, 2026
January 24, 2026
January 13, 2026
January 9, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026
January 3, 2026

കെഎസ്ആര്‍ടിസിയ്ക്ക് സർക്കാർ സഹായം; 93.72 കോടി രൂപ അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 3, 2026 11:49 am

കെഎസ്ആർടിസിക്ക് വീണ്ടും സഹായവുമായി സർക്കാർ. 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. 

ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെഎസ്ആര്‍ടിസിക്ക് ലഭ്യമായി. രണ്ടാം എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 8,027.72 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഇതുവരെ ലഭിച്ചത്. കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5,002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും എൽഡിഎഫ് സര്‍ക്കാരുകള്‍ ചേര്‍ന്ന് ആകെ 13,029.72 കോടി രൂപയാണ് കോര്‍പ്പറേഷന് സഹായമായി നല്‍കിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ നല്‍കിയതാകട്ടേ 1,467 കോടി രൂപയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.