9 February 2026, Monday

Related news

February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 4, 2026
February 4, 2026

കെഎസ്ആർടിസിയ്ക്ക് വീണ്ടും സര്‍ക്കാര്‍ സഹായം

72 കോടി രൂപ കൂടി അനുവദിച്ചു
Janayugom Webdesk
തിരുവനന്തപുരം
August 28, 2024 2:29 pm

കെഎസ്ആർടിസിയ്ക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപ കൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് തുക നൽകിയത്. കഴിഞ്ഞ ആഴ്ചയും ഇതേ ആവശ്യത്തിന് 71.53 കോടി രൂപ അനുവദിച്ചിരുന്നു.

പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത്. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നൽകുന്നുണ്ട്. ഈ സർക്കാർ ഇതുവരെ 5940 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.