കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കാനും എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി പി. പ്രസാദ്. ജനസമക്ഷം സിൽവർലൈൻ പദ്ധതി വിശദീകരണ യോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പൊതുവിൽ ഗുണകരമാകുന്ന പദ്ധതി ജനങ്ങളുമായി സംവദിച്ച് പൂർണ പിന്തുണ ഉറപ്പാക്കി നടപ്പാക്കാനാണ് ശ്രമം.അതിന്റെ ഭാഗമായാണ് ജനസമക്ഷം പരിപാടി സംഘടിപ്പിച്ചത്.പദ്ധതിയെ അന്ധമായി എതിർക്കുന്നത് ഒഴിവാക്കണം. യാഥാർഥ്യങ്ങളെ യാഥാർഥ്യങ്ങളായി കാണണം. വികസനത്തിൻറെ കാര്യത്തിൽ ജനപക്ഷ സമീപനം സ്വീകരിക്കാൻ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
നാടിൻറെ വികസനത്തിനും ഭാവിതലമുറകൾക്കും വേണ്ടിയുള്ള അഭിമാന പദ്ധതിയാണിതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. യാത്ര സമയലാഭത്തിനൊപ്പം ടൂറിസം, ഐ. ടി, ഫിഷറീസ് തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റത്തിനുള്ള മാർഗവും വിപുലമായ തൊഴിൽ സാധ്യതകളുമാണ് ഇതിലൂടെ തുറന്നുകിട്ടുക. യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനും നുണപ്രചാരണങ്ങളെ തള്ളിക്കളയാനും പദ്ധതിക്ക് പിന്തുണ നൽകാനും പൊതുസമൂഹം തയാറാകണം. ചെങ്ങന്നൂരിലെ കെ-റെയിൽ സ്റ്റേഷൻ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വികസനത്തിന് കരുത്തേകും. ശബരിമലയിലേക്കുള്ള യാത്ര സുഗമമാകുന്നതിനും ഉപകരിക്കും. ജില്ലയിൽ പാലമേൽ, നൂറനാട്, മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിൽനിന്നാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കേണ്ടി വരുകയെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാർ പദ്ധതി വിശദീകരിച്ചു.
എ. എം. ആരിഫ് എം. പി, എം. എൽ. എമാരായ പി. പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, എച്ച്. സലാം, യു. പ്രതിഭ, ദലീമ ജോജോ, എം. എസ്. അരുൺ കുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജി. രാജേശ്വരി, കലക്ടർ എ. അലക്സാണ്ടർ, മുനിസിപ്പൽ ചെയർപേഴ്സൻ സൗമ്യ രാജ്, കെ. എസ്. സി. എം. എം. സി ചെയർമാൻ എം. എച്ച്. റഷീദ്, മുൻ എം. എൽ. എ ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. കെ-റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിങ് ഡയറക്ടർ പി. ജയകുമാർ സ്വാഗതവും ജനറൽ മാനേജർ ജി. കേശവചന്ദ്രൻ നന്ദിയും പറഞ്ഞു.
english summary;Government committed to resolving concerns in k rail , Minister P Prasad
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.