
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക. ക്ഷാമബത്ത കുടിശിക അനുവദിക്കുക, സിവിൽ സർവീസ് സംരക്ഷിക്കുക, കേന്ദ്ര‑സംസ്ഥാന സർവീസുകളിൽ ഒഴിഞ്ഞുകിടക്കുന്ന 38 ലക്ഷത്തിലധികം തസ്തികകളിൽ നിയമനം നടത്തുക, 16ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ സംസ്ഥാനങ്ങളോട് നീതിപുലർത്തുന്നതാണെന്ന് ഉറപ്പാക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക, ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സർക്കാർ ജീവനക്കാരും അധ്യാപകരും ജൂലൈ ഒമ്പതിന് പണിമുടക്കുമെന്ന് ആൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സി ആർ ജോസ് പ്രകാശ് അറിയിച്ചു. പണിമുടക്കുന്ന ജീവനക്കാർ രാജ്യവ്യാപകമായി അന്ന് സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.