22 January 2026, Thursday

Related news

January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026

സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; അടച്ചുപൂട്ടൽ 35-ാം ദിവസത്തിലേക്ക്, പ്രതിസന്ധിയിൽ അമേരിക്ക

Janayugom Webdesk
വാഷിങ്ടൺ
November 4, 2025 10:37 am

അമേരിക്കയിൽ സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ ഇന്ന് 35-ാം ദിവസത്തിലേക്ക് കടന്നു. അമേരിക്കൻ ചരിത്രത്തിൽ ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ നടന്ന ദൈർഘ്യമേറി അടച്ചുപൂട്ടലാണിത്. ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ ധനാനുമതി ബിൽ സെനറ്റിൽ പരാജയപ്പെടുത്തിയതാണ് അടച്ചുപൂട്ടലിന് കാരണം. ധനാനുമതി ബിൽ 13 തവണകളാണ് സെനറ്റിൽ പരാജയപ്പെട്ടത്. സെനറ്റ് നിയമത്തിൽ ഭേദഗതി വരുത്തി അടച്ചുപൂട്ടൽ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടം.

രാജ്യത്തെ ഏകദേശം ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാർ കഴിഞ്ഞ ഒരു മാസമായി നിർബന്ധിത അവധിയിലാണ്. കൂടാതെ ഏഴ് ലക്ഷത്തി മുപ്പതിനായിരം സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ വിമാനത്താവള പ്രവർത്തനങ്ങൾ വരെ പ്രതിസന്ധിയിലായി. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കുകയാണ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.