18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 5, 2025
March 27, 2025
February 13, 2025
January 29, 2025
January 10, 2025
December 28, 2024
November 28, 2024
November 25, 2024
November 16, 2024

സർക്കാർ ജീവനക്കാർ പൊതുവിശ്വാസം ആർജിക്കണം; ഇ ചന്ദ്രശേഖരൻ എംഎല്‍എ

Janayugom Webdesk
കണ്ണൂര്‍
April 5, 2025 11:23 am

സർക്കാർ ജീവനക്കാർ പൊതു വിശ്വാസം ആർജിക്കണമെന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എല്‍ എ. ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുസമൂഹം വളരെ പ്രതീക്ഷയോടെയാണ് നമ്മുടെ സംഘടനയെ നോക്കി കാണുന്നത്. അതു കൊണ്ട് തന്നെ പൊതുജനത്തിന്റെ വിശ്വാസ്യത ആർജിക്കണം. അത് സംഘടനാ പ്രവർത്തനത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യമായി കാണണം. സിവിൽ സർവ്വീസിലെ എല്ലാ അവകാശ പോരാട്ടങ്ങൾ വിജകരമായി തീർന്നത് സിവിൽ സർവ്വീസ് ജനങ്ങൾക്കു വേണ്ടിയാണ് എന്ന പൊതു കാഴ്ച്ചപാട് രൂപപെടുത്തുമ്പോഴാണ്. സംതൃപ്തമായ പൊതു മനസ്സ് രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം കൂടി ജീവനക്കാർ നിർവ്വഹിക്കേണ്ടത്. കാര്യക്ഷമവും സുതാര്യവും അഴിമതി വിമുക്തമായ പ്രവർത്തനങ്ങളിലൂടെ സിവിൽ സർവ്വീസ് ജനവിശ്വസം ആർജ്ജിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണം. സിവിൽ സർവ്വീസിന് കരുത്ത് പകരുന്ന തരത്തിൽ ശക്തമായ ഇടപെടൽ ഉദ്യോഗസ്ഥർ നടത്തണം.ഫയലുകൾ തീർപ്പ് കല്പിക്കുന്ന കാര്യത്തിൽ സിവിൽ സർവ്വീസുകൾ സർക്കാരിന്റെ ആഗ്രഹത്തിനോ പൊതു സമൂഹത്തിന്റെ താത്പര്യത്തിനോ അനുസരിച്ച് ഉയർന്നിട്ടില്ലെന്നതാണ് വസ്തുത. ഫയലുകൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്ന കാര്യം ഓരോ സീറ്റിലിരിക്കുന്നവരുടെയും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്ന് എപ്പോഴും ഓർക്കണം. ഒരു പാട് പ്രതിസന്ധികളെ തരണം ചെയ്താണ് ജോയിന്റ് കൗൺസിൽ മുന്നോട്ട് വന്നത്. നമ്മുടെ സംഘടനയുടെ വളർച്ച സർവ്വീസ് മേഖലയിലുള്ളവരും പൊതു സമൂഹവും വളരെ സൂക്ഷ്മതയോടെ നോക്കി കാണുന്നുണ്ട്. സർവീസ് മേഖലയിലുള്ള എല്ലാവരും നല്ല രീതിയിലല്ല നമ്മുടെ വളർച്ച കണുന്നത്. നമ്മുടെ എതിരാളികളുടെ നിലപാടും അതോടൊപ്പം തന്നെ ബന്ധുക്കൾ എന്ന് പറയുന്നവരുടെ നിലപാടും നമുക്ക് അനുകൂലമല്ല അത് തിരിച്ചറിഞ്ഞ് കൂടുതൽ ജാഗ്രതയോടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ടി എസ് പ്രദീപ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി റോയ് ജോസഫ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രെഷറർ പി സുധീഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ പി എസ് സന്തോഷ് കുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹരിദാസ് ഇറവങ്കര, നാരായണൻ കുഞ്ഞി കണ്ണോത്ത്, റോയി ജോസഫ്, മനീഷ് മോഹൻ, റഷീദ് കെ ടി ഷൈജു സി ടി, ബീനാ കൊരട്ടി, റൈനാ മോളി, പുഷ്പാ മോഹൻ, റെജി കെ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ ആയി ബീന കൊരട്ടി (പ്രസിഡന്റ്), ബിനീഷ് കുമാർ, ബി ഡൈനി തോട്ടപ്പള്ളി(വൈസ് പ്രസിഡന്റുമാര്‍) കെ റോയ് ജോസഫ്(സെക്രട്ടറി), കെ ടി റഷീദ്, പി റൈനാ മോളി(ജോയിന്റ് സെക്രട്ടറിമാര്‍), ഷൈജു സി ടി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

TOP NEWS

April 18, 2025
April 18, 2025
April 18, 2025
April 18, 2025
April 17, 2025
April 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.