23 December 2024, Monday
KSFE Galaxy Chits Banner 2

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി;ജനുവരി ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍

Janayugom Webdesk
ദുബൈ
December 10, 2021 3:12 pm

ഷാര്‍ജയില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ വാരാന്ത്യ അവധിയായി ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. 

ആഴ്ചയില്‍ രണ്ടര ദിവസം അവധിയാക്കാന്‍ യുഎഇ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. വെള്ളയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച വരെ അവധിയാക്കാനാണ് യുഎഇയുടെ തീരുമാനം. ഇതിന്റെ ചുവടു പിടിച്ചാണ്, തെക്കന്‍ എമിറേറ്റ് ആയ ഷാര്‍ജ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചത്. 

അടുത്ത വര്‍ഷം ജനുവരി ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. രാജ്യാന്തര ബാങ്കിങ്, ധന രംഗവുമായി യുഎഇയെ കൂടുതല്‍ ചേര്‍ത്തു വയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
eng­lish sumam­ma­ry; Gov­ern­ment employ­ees now have three days off a week in Sharjah
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.