10 January 2025, Friday
KSFE Galaxy Chits Banner 2

Related news

November 27, 2024
September 26, 2024
July 4, 2024
March 3, 2024
August 14, 2023
August 7, 2023
January 5, 2023
December 28, 2022
November 27, 2022
September 27, 2022

സർക്കാർ ജീവനക്കാരുടെ പഠനം തടസ്സപ്പെടില്ല; കോഴ്സുകളിൽ ചേരുന്നതിനുള്ള ദൂരപരിധി ഒഴിവാക്കി

Janayugom Webdesk
തിരുവനന്തപുരം
September 26, 2024 7:58 pm

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സായാഹ്ന കോഴ്സുകളിലും പാർട്ട് ടൈം കോഴ്സുകളിലും വിദൂര വിദ്യാഭ്യാസ- ഓൺലൈൻ കോഴ്സുകളിലും പങ്കെടുക്കുന്നതിന് നിശ്ചിയിച്ചിരുന്ന 30 കിലോമീറ്റർ ദൂരപരിധി ഒഴിവാക്കി. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളിൽ മാത്രമേ ഉപരിപഠനത്തിന് അനുമതി നൽകാൻ പാടുള്ളു എന്ന നിബന്ധന പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനാൽ അത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാരിന് അപേക്ഷകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുതിയ ഉത്തരവിറക്കിയത്. 

ഇത്തരത്തിൽ അനുമതി നൽകുമ്പോൾ പാർട്ട് ടൈം കോഴ്സുകൾ ഓൺലൈനായോ പ്രവൃത്തിദിവസങ്ങളിൽ ക്ലാസുകൾ ഇല്ലാത്തതോ ആണെന്നും ഉണ്ടെങ്കിൽ ഉദ്യോഗസ്ഥൻ കോഴ്സിന് ചേരുന്നത് ഓഫിസ് പ്രവർത്തന സമയം ഓഫിസിൽ ഹാജരായിരിക്കുന്നതിനു തടസമാകില്ലെന്നും ബന്ധപ്പെട്ട അധികാരികൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.