23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 25, 2024
November 16, 2024
October 13, 2024
September 20, 2024
July 10, 2024
July 3, 2024
June 17, 2024
June 12, 2024
February 10, 2024

കര്‍ണാടകത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
June 10, 2023 12:29 pm

കര്‍ണാടകത്തില്‍ ബിജെപി, ആര്‍എസ്എസ് അനുകൂല സംഘടനകള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ അധികാരത്തില്‍ എത്തിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി ആരോഗ്യകുടുംബക്ഷേമ മന്ത്രി ദിനേഷ് ഗൂണ്ടറാവു പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് സംഘപരിവാര്‍ ബന്ധമുള്ള സംഘടനകള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും നൂറ് കണക്കിന്ഏക്കര്‍ ഭൂമി കൈമാറിയിട്ടുണ്ടെന്നും അവ അടിയന്തിരമായി പുനപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭൂമി നല്‍കിയത് നിയമാനുസൃതമാണോയെന്നുപരിശോധിക്കുമെന്നും ഗുണ്ടറാവു പറഞ്ഞു.അധികാരത്തിലേറിയതിനുശേഷം സംസ്ഥാനത്തെ സമാധാനാന്തരീക്ഷം നിരീക്ഷിക്കാനും സിദ്ധരാമയ്യ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക പൊലീസ്. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി.ദയാനന്ദ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച വർഗീയവിരുദ്ധ പൊലീസ് സേനാ രൂപീകരണനടപടികളുടെ തുടർച്ചയായാണ് വിദ്വേഷ പോസ്റ്റുകൾക്കും പിടിവീഴുന്നത്. കർണാടകത്തിലെ തീരദേശ ജില്ലകളിൽ ബിജെപി – ആർഎസ്എസ് നേതൃത്വത്തിൽ നടന്നുവരുന്ന വർഗീയ, സദാചാര ആക്രമണങ്ങളെ ചെറുക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുമാണ് വർഗീയവിരുദ്ധ പൊലീസ് സേന രൂപവത്കരിക്കുന്നത്.

Eng­lish Summary:
Gov­ern­ment reclaims land giv­en to Sangh Pari­var orga­ni­za­tions in Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.