19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024
September 25, 2024
September 17, 2024

കെഎസ്ആര്‍ടിസി ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ ഏറ്റെടുക്കണം

Janayugom Webdesk
വെളിയം ഭാര്‍ഗവന്‍ നഗര്‍(തിരുവനന്തപുരം)
October 3, 2022 10:06 pm

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംരക്ഷിക്കുവാനുള്ള നടപടി ഉണ്ടാകണമെന്നും ആന്ധ്ര‑ഹരിയാന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതുപോലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പൂര്‍ണമാക്കിയും കാര്യക്ഷമമാക്കിയും മുന്നോട്ടു കൊണ്ടുപോകാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും സിപിഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങളുടെ പൊതുയാത്രാ സംവിധാനമായ കെഎസ്ആര്‍ടിസി ഗൗരവതരമായ വെല്ലുവിളികള്‍ നേരിടുകയാണ്. സ്വകാര്യമേഖലയുടെ അനിയന്ത്രിതമായ കടന്നു കയറ്റവും കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിയും അതിന്റെ അനുബന്ധമായി വന്ന അഗ്രഗേറ്റര്‍ പോളിസിയും മെട്രൊപൊളിറ്റന്‍ ട്രാന്‍സിസ്റ്റ് അതോറിറ്റി നിയമവും ബള്‍ക്ക് പര്‍ച്ചേസര്‍ എന്ന നിലയില്‍ കേന്ദ്രം ഡീസലിനു വരുത്തിയ അധിക നികുതിയും കോവിഡാനന്തര കാലത്ത് പൊതു യാത്രയോടുള്ള വിമുഖതയും എല്ലാം തകര്‍ച്ചക്ക് കാരണമാകുന്നു.


മാനേജ്‌മെന്റ് നടപ്പിലാക്കി വരുന്ന സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ അശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്കതും ഇടതുബദലിനു വിരുദ്ധമാണ്. ഇക്കാരണങ്ങളാല്‍ ലാഭകേന്ദ്രീകൃതമാക്കാന്‍ നടപ്പിലാക്കിയ നയങ്ങളെല്ലാം പൊതുയാത്രാ സംവിധാനത്തെ പുറകോട്ടു തള്ളാനാണ് ഇടയാക്കിയത്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലൂടെ രൂപപ്പെട്ടുവന്ന പ്രതിസന്ധിയുടെയും 1965 മുതല്‍ ഉണ്ടായി വന്ന കടബാധ്യതയുടെയും പാപഭാരം മുഴുവന്‍ തൊഴിലാളികളും പെന്‍ഷന്‍കാരുമാണ് ഏറ്റെടുക്കേണ്ടി വരുന്നത്.
സേവനമേഖലയായി പ്രവര്‍ത്തിക്കേണ്ടി വരുകയും വ്യവസായമായി കണക്കില്‍പ്പെടുത്തുകയും ചെയ്യുന്ന രീതി ശരിയായതല്ലെന്നും ആരോഗ്യ‑വിദ്യാഭ്യാസ മേഖലകളെപ്പോലെ കാണണമെന്നും സമ്മേളനം വ്യക്തമാക്കി.

Eng­lish sum­ma­ry; Gov­ern­ment should take over KSRTC employ­ees and pensioners
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.