23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 24, 2024
October 11, 2024
July 28, 2024
July 13, 2024
June 23, 2024
May 21, 2024
May 21, 2024
May 10, 2024
April 22, 2024

കെടിയു വിസി പാനലിലേക്ക് സര്‍ക്കാര്‍ പട്ടിക തയ്യാറാക്കും

Janayugom Webdesk
തിരുവനന്തപുരം
February 17, 2023 11:18 pm

എപിജെ അബ്ദുൾ കലാം ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമന പാനലിലേക്ക് സർക്കാർ അം​ഗീകൃത കോളജിലെ പ്രൊഫസർമാരെ നിർ​ദേശിക്കാൻ സർക്കാർ. യുജിസി നിർദേശിക്കുന്ന യോഗ്യതയുള്ളവരുടെ പട്ടികയാകും തയ്യാറാക്കുന്നത്.
സർവകലാശാലയ്ക്ക് കീഴിൽ 10 വർഷത്തെ പ്രൊഫസർഷിപ്പോ അതിനുതുല്യമായ ​പദവിയിൽ ​ഗവേഷണമേഖലയിലോ അക്കാദമിക് അഡ്മിനസ്ട്രേറ്റീവ് ഓർ​ഗനൈസേഷനിലോ 10 വർഷത്തെ പരിചയമാണ് യുജിസി നിർ​ദേശിക്കുന്നത്. ഇടക്കാല വിസിയായി ഡോ.സിസ തോമസിനെ നിശ്ചയിച്ച ​ഗവർണറുടെ നടപടി തെറ്റാണെന്ന ഹൈക്കോടതിവിധി പഠിച്ചശേഷമാകും സർക്കാർ തുടർ നടപടികളിലേക്ക് കടക്കുക.

പാനൽ ശുപാർശചെയ്യാൻ സാങ്കേതിക സർവകലാശാല നിയമത്തിൽ സർക്കാരിന്റെ അധികാരം വ്യക്തമാക്കുന്നുണ്ട്. ഇതുതന്നെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചത്. ഈ പാനലിൽ നിന്നാകണം ചാൻസലർ വിസിയെ നിയമിക്കേണ്ടതെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
ഡിജിറ്റൽ സർവകലാശാല വിസിക്കോ പ്രോവൈസ് ചാൻസലർക്കോ ചുമതല നൽകണമെന്ന സർക്കാർ നിർദേശം കണക്കിലെടുക്കാതെ ചാൻസലർ ഏകപക്ഷീയമായി വിസിയുടെ താല്‍ക്കാലിക ചുമതല സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസാ തോമസിന് നൽകിയതിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചത്. 

Eng­lish Sum­ma­ry: Gov­ern­ment will pre­pare list for KTU VC panel

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.