23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024

കരുതലും കൈത്താങ്ങുമായി സര്‍ക്കാര്‍; താലൂക്ക് തല അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു

Janayugom Webdesk
കോഴിക്കോട്
April 30, 2023 11:02 pm

സംസ്ഥാനത്തെ മുഴുവൻ സർക്കാർ സേവനങ്ങളും വൈകാതെ ഓൺലൈനായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 900 ത്തോളം സേവനങ്ങൾ ഓൺലൈനായി മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ജനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. അഴിമതി കാണിക്കുന്നവരോട് ഒരു ദയയുമുണ്ടാവില്ല. നിരവധി അനുഭവങ്ങളിലൂടെ സർക്കാരിന്റെ കരുതൽ അനുഭവിച്ചറിഞ്ഞവരാണ് ജനങ്ങൾ. 63 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ, 43 ലക്ഷം ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ്, 2.31 ലക്ഷം പട്ടയങ്ങൾ എന്നിവ വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചു. 600 രൂപയിൽ നിന്ന് 1,600 രൂപയാക്കി ക്ഷേമപെൻഷൻ ഉയർത്താൻ സാധിച്ചത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, എളമരം കരീം എം പി, എംഎൽഎമാരായ ഇ കെ വിജയൻ, പിടിഎറഹീം, ടി പി രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, മേയർ ഡോ. ബീന ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Eng­lish Summary;Government with care and sup­port; State lev­el inau­gu­ra­tion of taluk lev­el adalats was done

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.