17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 10, 2024
November 8, 2024
November 4, 2024
November 3, 2024
November 2, 2024
October 31, 2024
October 30, 2024
October 30, 2024
October 26, 2024

കലയേയും കലാകാരന്മാരേയും കൈപ്പിടിയിലൊതുക്കാൻ ഭരണകൂട ശ്രമം: ബിനോയ് വിശ്വം

Janayugom Webdesk
കായംകുളം
February 19, 2024 11:02 pm

കലയേയും കലാകാരന്മാരേയും കൈപ്പിടിയൊലൊതുക്കാൻ ഭരണാധികാരികൾ സംഘടിത ശ്രമമാണ് നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. കെപിഎസിയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെ ഇച്ഛയ്ക്ക് അനുയോജ്യമായ തരത്തിൽ കലാകാരന്മാരെ ഭരണകൂടം മാറ്റുകയാണ്. ചീഞ്ഞുനാറുന്ന വർത്തമാനകാല രാഷ്ട്രീയത്തിൽ ജാതിക്കോമരങ്ങൾ അരങ്ങുവാഴുകയാണ്. മതം ജനങ്ങളുടെ ജീവിത വഴിയിൽ തന്നെ തടസം സൃഷ്ടിക്കുകയാണ്. 

ഈ സാഹചര്യത്തെ മറികടന്ന് നേരായ പാതയിലേയ്ക്ക് സമൂഹത്തെ എത്തിക്കുവാൻ കലയ്ക്കും കലാകാരന്മാർക്കും മാത്രമേ സാധിക്കൂ. ഒട്ടേറെ കലാകാരന്മാരുടെ ത്യാഗമാണ് കെപിഎസിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കെപിഎസി സെക്രട്ടറി എ ഷാജഹാൻ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, കൃഷി മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, കായംകുളം നഗരസഭ ചെയർപേഴ്‌സൺ പി ശശികല തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:Government’s attempt to con­trol art and artists: Binoy Viswam
You may also like this video

TOP NEWS

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.