25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 7, 2025
January 17, 2025
January 17, 2025
January 2, 2025
January 1, 2025
November 27, 2024
November 24, 2024
October 11, 2024
July 28, 2024

സര്‍വകലാശാലയില്‍ സവർക്കറെ പ്രകീര്‍ത്തിച്ച് ഗവർണർ അര്‍ലേക്കര്‍

Janayugom Webdesk
തേഞ്ഞിപ്പാലം
March 22, 2025 10:21 pm

കാലിക്കറ്റ് സർവകലാശാലയിലെ പരിപാടിയില്‍ ആര്‍എസ്എസ് നേതാവ് വി ഡി സവര്‍ക്കറെ പ്രകീര്‍ത്തിച്ച് രാജേന്ദ്ര വിശ്വനാഥ് അർലേക്കര്‍. കേരളത്തിലെ കാമ്പസുകളിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രഖ്യാപനം സർവകലാശാലാ സെനറ്റിൽ നിർവഹിക്കുന്നതിനിടെയാണ് ഗവർണർ സവര്‍ക്കറെ പുകഴ്ത്തിയത്.
സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ‘സർവകലാശാലയിലേക്ക് കയറിയപ്പോൾ ഒരു ബാനർ കണ്ടു. ഞങ്ങൾക്ക് ചാൻസിലറെയാണ് വേണ്ടത്, സവർക്കറെയല്ല എന്നായിരുന്നു ബാനർ. എന്ത് ചിന്തയാണിത്? സവർക്കർ എങ്ങനെയാണ് രാജ്യശത്രു ആകുന്നത് ? രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ് സവർക്കർ’ എന്നായിരുന്നു അര്‍ലേക്കറുടെ പ്രസംഗം. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള പ്രതിഷേധ സൂചകമായി നേരത്തേ എസ് എഫ്ഐ സ്ഥാപിച്ച ബാനര്‍ ശ്രദ്ധയില്‍പ്പെട്ടതാണ് ഗവർണറെ അസ്വസ്ഥനാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.