
സംസ്ഥാനം കഴിഞ്ഞ പത്ത് വര്‍ഷക്കാലം കാഴ്ചവെച്ചത് മികച്ച മുന്നേറ്റമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, പതിനഞ്ചാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പറഞ്ഞത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക ക്ഷേമ പദ്ധതികൾക്ക് സർക്കാർ നൽകുന്ന മുൻഗണനയെ ഗവർണർ പ്രശംസിച്ചു. കൃഷി, വ്യവസായം, ഐടി മേഖലകളിലെ മുന്നേറ്റവും ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളും പ്രസംഗത്തിൽ പരാമർശിച്ചു.
എല്ലാ പ്രതികൂല സാഹചര്യങ്ങളിലും കേരളം വികസനത്തിന് പ്രാധാന്യം നൽകി എന്നും മനുഷ്യപക്ഷത്ത് നിന്ന് എന്നും അദ്ദേഹം പറഞ്ഞു. കടമെടുപ്പിൽ കേന്ദ്രത്തിൽ നിന്ന് ഉപരോധം നേരിട്ടിട്ടും അടിസ്ഥാന സൗകര്യ വികസനത്തിലും വ്യവസായങ്ങളുടെ വികസനത്തിലും സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊണ്ടു. വനിതകൾക്കും,യുവാക്കൾക്കും,വയോധികർക്കും വേണ്ടി മാതൃകാപരമായ പദ്ധതികൾ കൊണ്ടുവന്നു. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ഒരാൾ പോലുമില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ എത്തുകയാണ്.
ഇതിലൂടെ ലോകത്തിനു മുന്നിൽ മറ്റൊരു കേരള മോഡൽ മാതൃക തീർക്കുകയാണ് സർക്കാർ. വൈവിധ്യത്തിലും സമാധാനപൂർണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം മുന്നിട്ട് നിന്ന്.പവർ കട്ട് ഇല്ലാത്ത 10 വർഷങ്ങളും അതിദാരിദ്ര്യം തുടച്ചുനീക്കിയതും സർക്കാരിന്റെ നവകേരളം കാഴ്ചപ്പാടിൽ എടുത്ത് പറയേണ്ട ഒന്നാണ്.സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ വിശദീകരിച്ച ഗവർണർ, ജനക്ഷേമകരമായ ഭരണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.