ബജറ്റിൽ അനുവദിച്ചതിന്റെ ഒൻപത് ഇരട്ടി തുക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമാനയാത്രകള്‍ക്കായി ചെലവഴിച്ചെന്ന് രേഖകള്‍. ജൂലൈയിൽ 25 ലക്ഷം രൂപ അധികമായി ആവശ്യപ്പെട്ടെന്നും രേഖകള്‍ പറയുന്നു. 2021–22 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 11,88,000 രൂപയാണ് ഗവര്‍ണറുടെ യാത്രകള്‍ക്കായി അനുവദിച്ചത്. ജൂലൈമാസത്തോടെ യാത്രാച്ചെലവ് അനുവദിച്ച തുകയുടെ 80 ശതമാനത്തിലെത്തി. ഈ ഘട്ടത്തിലാണ് കൂടുതല്‍ തുക ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ ഇത് നിരസിച്ചതോടെ പണത്തിനായി ഗവര്‍ണര്‍ വീണ്ടും കത്തയച്ചു. ഇതില്‍ നേരത്തെ ആവശ്യപ്പെട്ടതിനേക്കാള്‍ 50 ലക്ഷം അധികം ചോദിച്ചിരുന്നു. നിരന്തരമായ കത്തിടപാടിനൊടുവില്‍ 75 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു. സര്‍ക്കാരിന്റെ ഭരണനിര്‍വഹണത്തെയും ചെലവിനത്തെയും നിരന്തരം മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്ന ഗവര്‍ണറുടെ ധൂര്‍ത്ത് സമൂഹത്തില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.
English Summary: governor spent more money on air travels than what was allocated in the budget
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.