21 January 2026, Wednesday

Related news

December 14, 2025
November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025
August 26, 2025
August 5, 2025
August 1, 2025

ഗവർണറുടെ നടപടി ശരിയായില്ല: മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
ആലപ്പുഴ
March 2, 2024 10:33 pm

പൂക്കോട് വെറ്ററിനറി കോളജിലെ വൈസ് ചാൻസിലർ ഡോ. എം ആർ ശശീന്ദ്രനാഥിനെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിയായില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സർക്കാരുമായോ വകുപ്പുമായോ ആലോചിക്കാതെയാണ് ഗവർണർ തീരുമാനമെടുത്തത്. യൂണിവേഴ്സിറ്റി നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് സസ്പെൻഷനെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

വിദ്യാർത്ഥികളുടെയും ഹോസ്റ്റലിന്റെയും ചുമതലയുള്ളയാളാണ് ഡീൻ. അവിടെ നടക്കുന്ന കാര്യങ്ങൾ അന്വേഷിക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ട്. മരണവാർത്ത സിദ്ധാർഥന്റെ കുടുംബത്തെ കുട്ടികളാരോ ആണ് വിളിച്ചറിയിച്ചത്. അത് ഗുരുതരമായ പിഴവാണ്. മരണവാർത്ത കുടുംബത്തെ അറിയിക്കേണ്ടത് ഡീനായിരുന്നു. അതിൽ അൽപം വീഴ്ച പറ്റിയിട്ടുണ്ട്. ഡീനിനെ അന്വേഷണവിധേയമായി മാറ്റിനിർത്താൻ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:Governor’s action not right: Min­is­ter J Chinchurani
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.