14 January 2026, Wednesday

Related news

January 14, 2026
January 9, 2026
November 4, 2025
October 19, 2025
September 9, 2025
August 27, 2025
July 29, 2025
June 19, 2025
May 30, 2025
May 29, 2025

കോംട്രസ്റ്റ് വിഷയത്തിൽ സര്‍ക്കാര്‍ അലംഭാവം കാണിക്കരുത്: ടി വി ബാലന്‍

Janayugom Webdesk
കോഴിക്കോട്
February 1, 2023 9:20 pm

കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി അടച്ചുപൂട്ടിയിട്ട് പതിനാല് വർഷം പിന്നിട്ടു. സെൻട്രൽ ലൈബ്രറിക്ക് സമീപം തുടരുന്ന തൊഴിലാളികളുടെ രണ്ടാം ഘട്ട അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ 49-ാം ദിവസം പതിനഞ്ചാം വാർഷിക ഓർമ്മ ദിന സത്യാഗ്രഹമായി നടത്തി. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. കോംട്രസ്റ്റ് വിഷയത്തിൽ ഗവൺമെന്റ് ഇനിയും അലംഭാവം കാണിക്കരുതെന്ന് ടി വി ബാലൻ പറഞ്ഞു. 

പതിനാല് വർഷമായി തൊഴിലാളികൾ നടത്തിവരുന്ന സമരത്തെ നീചമായ പ്രവൃത്തിയിലൂടെ തളർത്താൻ ശ്രമിച്ചിട്ടും അതിനെയെല്ലാം അതിജീവിച്ചവരാണ് തൊഴിലാളികളും അവർക്ക് നേതൃത്വം നൽകുന്ന സംഘടനകളും. കേരള ഗവൺമെന്റ് പാസാക്കിയ ബില്ലിന് കേന്ദ്രാനുമതി ലഭിച്ചിട്ടും അത് നടപ്പിലാക്കാതിരിക്കുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണം. സമരം തൊഴിലാളികൾക്ക് വേണ്ടി മാത്രമല്ലെന്നും ഓരോ വ്യവസായ സ്ഥാപനങ്ങളും നിലനിൽക്കാൻ വേണ്ടിയാണെന്ന സന്ദേശം എല്ലാവരും തിരിച്ചറിയണമെന്നും ടി വി ബാലൻ പറഞ്ഞു. 

സമരത്തെ ബിജെപി ദേശീയ കൗൺസിൽ അംഗം സി കെ പത്മനാഭൻ അഭിവാദ്യം ചെയ്തു. സമര സമിതി കൺവീനർ ഇ സി സതീശൻ അധ്യക്ഷത വഹിച്ചു. പി ശശിധരൻ, എം മുഹമ്മദ് ബഷീർ, ബൈജു മേരിക്കുന്ന് സംസാരിച്ചു. പി ശിവപ്രകാശ് സ്വാഗതവും ടി മനോഹരൻ നന്ദിയും പറഞ്ഞു. 

Eng­lish Summary:Govt should not be com­pla­cent on Comtrust issue: TV Balan
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.