23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 4, 2024
December 2, 2024
December 1, 2024
November 29, 2024
November 23, 2024
November 21, 2024
November 20, 2024
November 19, 2024

ഗൗണ്‍ കത്തിച്ചു, ചിത്രങ്ങള്‍ കീറിയെറിഞ്ഞു; വിവാഹമോചനം ആഘോഷിച്ച് യുവതി

Janayugom Webdesk
വാഷിങ്ടണ്‍
April 26, 2023 4:36 pm

10 വര്‍ഷം നീണ്ട തന്‍റെ വിവാഹ ജീവിതം അവസാനിപ്പിച്ച ഒരു യുവതി വിവാഹ മോചനം ആഘോഷമാക്കിയിരിക്കുകയാണ്. പലര്‍ക്കും മനസില്‍ മുറിവ് സമ്മാനിക്കുന്ന ഒന്നാണ് വിവാഹമോചനം. എന്നാല്‍ താന്‍ ദുഃഖിതയല്ലെന്ന് അറിയിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ യുവതി. ഫോട്ടോഷൂട്ടിനിടെ സ്വന്തം വിവാഹ വസ്ത്രം കത്തിച്ചാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്.

അമേരിക്കയിലുള്ള ലോറന്‍ ബ്രൂക്ക് എന്ന യുവതിയാണ് 2021 സെപ്റ്റംബറില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്. 2012ലാണ് ഇവര്‍ വിവാഹം ചെയ്തത്. ഈ ജനുവരിയോടെ വിവാഹ മോചനത്തിന്‍റെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി അവര്‍ സ്വതന്ത്രയായി.

കരഞ്ഞുതീര്‍ത്ത നിമിഷങ്ങളെ മറന്നുകളഞ്ഞിട്ട് ജീവിതം മെച്ചപ്പെടുത്താന്‍ താന്‍ തീരുമാനിച്ചതായി യുവതി പറഞ്ഞു. ഇതിനായി ഫോട്ടോഷൂട്ട് നടത്താന്‍ ലോറന്‍ തീരുമാനിച്ചു. ഫോട്ടോഗ്രാഫറായ അമ്മയും യുവതിക്കൊപ്പം ചേര്‍ന്നു. ഇന്‍സ്റ്റഗ്രാമില്‍ ശാക്തീകരണം എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്. ചുവന്ന വസ്ത്രം ധരിച്ച്‌ വിവാഹ ചിത്രം കീറുന്ന യുവതി തന്റെ വിവാഹ വസ്ത്രത്തിന് തീയിടുന്നതും കാണാം. യുവതിയുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റുകള്‍ ചെയ്യുന്നുണ്ട്. 

Eng­lish Summary;Gowns were burnt, pic­tures were torn; Young woman cel­e­brat­ing divorce

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.