23 October 2024, Wednesday
KSFE Galaxy Chits Banner 2

റേഷൻ ലോറികളിൽ ജിപിഎസ് വച്ചു തുടങ്ങി

ഡാലിയ ജേക്കബ്
ആലപ്പുഴ
April 19, 2022 7:01 pm

റേഷൻവിതരണം സുതാര്യമാക്കാൻ ഭക്ഷ്യധാന്യ ശേഖരണ ‑വിതരണ ലോറികളിൽ ജി പി എസ് ഘടിപ്പിക്കൽ ആരംഭിച്ചു. ഇതുവരെ 176 വാഹനങ്ങളിലാണ് ജി പി എസ് സംവിധാനം ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ 75 താലൂക്കുകളിലും ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. എഫ് സി ഐകളിൽനിന്നും സ്വകാര്യ മില്ലുകളിൽനിന്നും റേഷൻ വസ്തുക്കൾ എൻഎഫ് എസ് എ ഗോഡൗണുകളിൽ എത്തിക്കുന്ന വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ ജി പി എസ് നിരീക്ഷണത്തിലാക്കുക. പിന്നാലെ ഗോഡൗണുകളിൽനിന്ന് റേഷൻകടകളിലേക്ക് വാതിൽപടി വിതരണ കരാറുകളിൽ ഏർപ്പെട്ട വാഹനങ്ങളിലും ഇവ ഒരുക്കും. ഇതോടെ റേഷൻ ഭക്ഷ്യധാന്യ ശേഖരണവും വിതരണവും പൂർണമായി നിരീക്ഷിക്കപ്പെടും.

ആറ് മാസത്തിനകം നടപടി പൂർത്തിയാക്കി റേഷൻ ശേഖരണ വിതരണത്തിനായുള്ള വാഹനങ്ങളുടെ വരവും പോക്കും സുതാര്യമാക്കുമെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. വാഹനങ്ങളിൽ പൂർണ്ണമായും ജി പി എസ് ഘടിപ്പിക്കുന്ന മുറയ്ക്ക് കൃത്യമായ നിരീക്ഷണത്തിലാവും കരാർ വാഹനങ്ങൾ ശേഖരണവും വിതരണവും നടത്തുക. 75 താലൂക്കുകൾക്ക് ശരാശരി 10 വാഹനങ്ങളാണ് കരാർ അടിസ്ഥാനത്തിൽ സേവനം ചെയ്യുന്നത്. ഇതിൽ 52 താലൂക്കുകളുടെ കരാർ അവസാനിച്ചതോടെ പുതിയ കരാർ നടപടികൾ പുരോഗമിക്കുകയാണ്. കരാറിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ജിപിഎസ് ഘടിപ്പിച്ച വാഹനമാണ് ഹാജരാക്കേണ്ടത്.

നോഡൽ ഏജൻസിയായ സപ്ലൈകോയാണ് ജി പി എസ് ഘടിപ്പിക്കൽ സംബന്ധിച്ച കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. എ എസ് 140 ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. കരാർ വാഹനങ്ങൾ കടന്നുപോകുന്ന മുഖ്യ റോഡുകളും ഉപ റോഡുകളും അടക്കം അധികൃതർക്ക് നിരീക്ഷിക്കാനാവും. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയാറാക്കിയ റൂട്ട് മാപ്പ് അതത് താലൂക്കിലെ റേഷനിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തുകയാണ്. ഇതു കൂടാതെ അമിത ലോഡ്, വാഹനങ്ങളുടെ വഴിമാറൽ, സാധനം മാറ്റൽ തുങ്ങിയ കാര്യങ്ങൾ അധികാരികൾക്ക് നിരീക്ഷിക്കാനാവും.

Eng­lish summary;GPS was intro­duced in ration lorries

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.