
വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും വിവിധ ഗ്രാമപഞ്ചായത്തുകളുടെ വികസന സദസുകൾ. കടലുണ്ടി ഗ്രാമപഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷയായി. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ ബി ഭൂപേഷും നഗരസഭയുടെ നേട്ടങ്ങൾ സെക്രട്ടറി അജു രാജുവും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, മെമ്പർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് കെ എം സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ അധ്യക്ഷനായി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി ഇ ഒ മദൻ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, വൈസ് പ്രസിഡന്റ് ടി എം ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം നിഷ, സ്ഥിരം സമിതി അധ്യക്ഷരായ സി സുധീഷ്, ടി സി സുരേന്ദ്രൻ മാസ്റ്റർ, കെ കെ ഷൈമ, സെക്രട്ടറി എൻ സൂര്യജിത്ത്, അസി. സെക്രട്ടറി അഞ്ജന പോൾ തുടങ്ങിയവർ പങ്കെടുത്തു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഡെന്നി വർഗീസ് അധ്യക്ഷത വഹിച്ചു. ഹരിത കർമസേന അംഗങ്ങളെ എംഎൽഎ ആദരിച്ചു. വാർഡ് മെമ്പർമാരായ ഐ ബി റെജി, അജിത മനോജ്, ഉഷ വിനോദ്, കെ ജി ഗീത, ശ്രീജ ബിജു, അമ്പുടു ഗഫൂർ, പഞ്ചായത്ത് സെക്രട്ടറി തോംസൺ ബി മാവൂട്ടിൽ, സി ഡി എസ് ചെയർപേഴ്സൺ ഷീബ സജി, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. 100 തൊഴിൽ ദിനങ്ങള്‍ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ആദരക്കുന്ന ചടങ്ങും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റീന കെ വി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശാന്ത വള്ളിൽ, ബ്ലോക്ക് മെമ്പർമാരായ ഒ എം ബാബു, സുബീഷ് പി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സിഡിഎസ് ചെയർമാൻ സവിത, അസി. സെക്രട്ടറി അനൂപ്, വിജയൻ മാസ്റ്റർ, ടി മോഹൻദാസ് എന്നിവർ തോഴിലാളികളെ ആദരിച്ചു. സ്വാഗത സംഘം കൺവീനർ പി കെ കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.