13 May 2024, Monday

ജന്മനാട് തിരുത്തി: വന്ദനയ്ക്ക് ഉജ്ജ്വല സ്വീകരണം

Janayugom Webdesk
ഔറംഗബാദ്
August 11, 2021 8:26 pm

ഇന്ത്യന്‍ വനിതാ ഹോക്കി ടീം അംഗവും ഒളിമ്പിക്സിലെ ആദ്യ ഹാട്രിക് ഗോള്‍ സ്കോററുമായ വന്ദന കതാരിയയ്ക്ക് ജന്മനാട്ടില്‍ വന്‍ സ്വീകരണം. കഴിഞ്ഞ വര്‍ഷങ്ങളിലായി നടത്തിവരുന്ന പ്രയത്നങ്ങളുടെ ഫലമാണ് തനിക്ക് ലഭിച്ച അംഗീകാരവും ആശംസകളുമെന്ന് വന്ദന പറഞ്ഞു. മെഡല്‍ നേടാനായില്ലെങ്കിലും തങ്ങള്‍ക്ക് ആരാധകരുടെയും എതിര്‍ടീമിന്റെയും ഹൃദയം നേടാന്‍ കഴിഞ്ഞുവെന്നും വന്ദന കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് വേണ്ടി 200 ലധികം മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് വന്ദന. ഒളിമ്പിക്സില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാള്‍ കൂടിയാണ്. ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ നിന്നും പൊലീസ് അകമ്പടിയോടെയാണ് വന്ദന ജന്മനാട്ടിലേക്ക് പുറപ്പെട്ടത്. പാതയുടെ ഇരുവശത്തുമായി നിറഞ്ഞ ആരാധകര്‍ ആശംസകള്‍ നേര്‍ന്നു.

വന്ദന പരിശീലനം നടത്തിയിരുന്ന റോഷ്നാബാദ് സ്റ്റേഡിയത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്വീകരണ പരിപാടികളും ഒരുക്കിയിരുന്നു. നേരത്തെ സെമിയില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ വന്ദനയുടെ കുടുംബത്തിനുനേരെ ജാതി അധിക്ഷേപം ഉണ്ടായത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. 

ENGLISH SUMMARY:Grand wel­come for van­dana kataria
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.