23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 23, 2024
December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024
December 18, 2024
December 17, 2024

കൊച്ചിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: കൊച്ചുമകളും ഭര്‍ത്താവും അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
December 2, 2022 4:18 pm

കൊച്ചിയില്‍ വയോധിക കൊലപ്പെടുത്തിയ സംഭവത്തില്‍ കൊച്ചുമകളും ഭര്‍ത്താവും അറസ്റ്റില്‍. രാമേശ്വരം കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ കര്‍മിലി (76) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകളായ ഗ്രീഷ്മ (27) ഭര്‍ത്താവ് ആന്റണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കര്‍മിലി ഗ്രീഷ്മയ്ക്കും ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ സാമ്പത്തിക കാര്യവുമായി ബന്ധപ്പെട്ട് കര്‍മിലിയും ഇവരുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കര്‍മിലിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈയേറ്റത്തിനിടയില്‍ കര്‍മിലി തലയടിച്ച് വീഴുകയാണുണ്ടായതെന്ന് ആന്റണി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊലയ്ക്കുശേഷം ആന്റണിയും ഗ്രീഷ്മയും ചേര്‍ന്ന് ചോര പുരണ്ട വസ്ത്രങ്ങള്‍ ബീച്ച് റോഡില്‍ കടപ്പുറത്ത് ഒളിപ്പിച്ചത് പൊലീസ് കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: Grand­daugh­ter and hus­band arrest­ed for mur­der­ing elder­ly woman
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.