
അമ്മയുടെ കൺമുന്നിൽ വച്ച് ബസ് കയറി ആറ് വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി ഓങ്ങല്ലൂര്‍ പുലശ്ശേരിക്കരയിൽ കൃഷ്ണകുമാറിൻറെയും ശ്രീദേവിയുടെയും മകൻ ആരവ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വന്നപ്പോഴായിരുന്നു അപകടം. സ്കൂൾ വണ്ടിയിൽ വീടിന് മുന്നിൽ വന്നിറങ്ങിയ ആരവ് അമ്മയുടെ കൈ വിട്ട് മുന്നോട്ട് ഓടിയപ്പോൾ മറ്റൊരു ബസ് വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പട്ടാമ്പി ആശുപത്രിയിലും പിന്നീച് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.