23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026

വയനാട് ചൂരൽമലയിൽ മിണ്ടാപ്രാണികളോട് മഹാ ക്രൂരത

Janayugom Webdesk
വയനാട്
May 31, 2025 9:16 pm

വയനാട് ചൂരൽമലയിൽ മിണ്ടാപ്രാണികളോട് മഹാ ക്രൂരത. ഇറച്ചിയിൽ കാഞ്ഞിര വിഷം കലർത്തി തെരുവുനായ്ക്കൾക്ക് നൽകി. രണ്ടു നായ്ക്കൾ ചത്തു. ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയവരാണ് നായ്ക്കൾ പിടയുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷം കലർത്തിയ ഇറച്ചി ഉള്ള കവറുകൾ കണ്ടെത്തിയത്.

ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം കമ്പളക്കാട് താമസിക്കുന്ന ചൂരൽമല സ്വദേശി വിനുലാല്‍ ആണ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത്. ഇന്ന് ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. വെറ്റിനറി ഡോക്ടർമാരുടെ സംഘം എത്തി പരിശോധന നടത്തുകയാണ്. പരിപാലിച്ചിരുന്നവർ ദുരന്തത്തിൽ മരിച്ചതോടെ പല മൃഗങ്ങളും അനാഥരായിരുന്നു.

ഈ മൃഗങ്ങൾക്ക് പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ആണ് ഭക്ഷണം എത്തിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.