9 January 2026, Friday

തദ്ദേശ അദാലത്തിൽ പരാതികൾ തീർപ്പാക്കും

Janayugom Webdesk
കാസർകോട്
September 1, 2024 7:39 pm

സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയ തദ്ദേശഅദാലത്ത്‌ മൂന്നിന്‌. കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. രാവിലെ 8.30 മുതൽ നടക്കുന്ന അദാലത്തിന് മന്ത്രി എം ബി രാജേഷ് നേതൃത്വം നൽകും. അദാലത്ത് ദിവസം നേരിട്ടും അപേക്ഷ സമർപ്പിക്കാം. പരാതികളും അപേക്ഷകളും പരിശോധിച്ച് മന്ത്രിയുടെ സാന്നിധ്യത്തിൽ തീർപ്പാക്കും. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ഡയറക്ടർ, അർബൻ ഡയറക്ടർ, റൂറൽ ഡയറക്ടർ, ചീഫ് വിജിലൻസ് ഓഫീസർ തുടങ്ങി സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കും.

ജില്ലയിലെ എംപിയും എംഎൽഎമാരും രക്ഷാധികാരികളാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ജില്ലാതല സംഘാടക സമിതി ചെയർപേഴ്സണാണ്‌. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, എൻജിനീയർമാർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുക്കും. അദാലത്ത് രജിസ്‌ട്രേഷൻ കൗണ്ടറിൽ പുതിയ പരാതികളും സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ച പരാതികൾ അദാലത്ത് വേദിയിൽ ഉപസമിതി പരിശോധിക്കും.

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.